ആയുര്‍വേദ കോളജില്‍ താല്ക്കാലികാടിസ്ഥാനത്തില് സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ 11 രാവിലെ 11.30 ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണമെന്ന് അറിയിച്ചു. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക