കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പറശ്ശനികടവിലെ ലോഡ്ജിൽ വച്ച് നവംബർ 17, 19 തീയതികളിലായി നാലുപേർ ചേർന്ന് കൂട്ടമാനഭംഗം നടത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ സുഹൃത്ത് വഴിയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ചവരെ കുറിച്ചുള്ള വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
പ്രതികൾ ഒളിവിലാണ്. വൈകാതെ മുഴുവൻ പ്രതികളെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു. വനിതാപോലീസ് പ്രാഥമികാന്വേഷണം നടത്തി പെൺകുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക