മൗനം സൊല്ലും വാര്ത്തെ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധയായ യുവ നടന് അഭിമന്യൂ രാമാനന്ദന്‍ (31)വാഹനാപകടത്തില്‍ മരിച്ചു. 2017 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മൗനം സൊല്ലും വാര്ത്തെ എന്ന ആൽബത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ശെഷം വീട്ടിലേയ്ക്ക് വരും വഴിയാണ് അപകടം.
കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരകത്തിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. അഭിമന്യൂ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്.
ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പേസ്റ്റ്മോര്ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി
പ്രതികരിക്കാൻ ഇവിടെ എഴുതുക