ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ക്ക് പരുക്ക്. ശ്രീനഗറിലെ മുജ്ഗുഡില് വൈകിട്ടാണ് ആക്രമണം ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിനു പിന്നാലെ സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക