നടിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്ക്കൊപ്പം വനിതാമതിലിൽ പങ്കുചെരാണ് ആഗ്രഹിക്കുന്നുവെന്ന് എഴുത്തുകാരി സാറാജോസഫ്. മതവികാരം വ്രണപ്പെടുത്തി കേസിൽ ജയിലിലായ രഹ്ന ജയിൽ മോചിതയായതിൽ ആശ്വാസം കൊള്ളുന്നുവെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതെ സമയം പോസ്റ്റ് ഇട്ടതിനു പിന്നാലെ നിരവധി ആളുകളാണ് പോസ്റ്റിനു താഴെ വിമർശനപരമായ കമ്മന്റുകളിട്ടത്.
സാറാജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
“രഹ്ന ഫാത്തിമയെ ജയിൽ വിമോചിതയാക്കിയ കോടതി തീരുമാനത്തിൽ ആശ്വാസം കൊള്ളുന്നു.
രഹ്നയോടൊപ്പം വനിതാ മതിലിൽ പങ്കുചേരാൻ ഞാൻ ആഗ്രഹിക്കുന്നു. ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാർ ഗൂഢാലോചനകൾക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾ ഒറ്റക്കെട്ടായി ,മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു കൊണ്ടു വന്മതിൽ കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവൽക്കോട്ടയാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം വലിയ പ്ലക്കാർഡുകളായി ഉയർത്തിപ്പിടിച്ചു കൊണ്ടുള്ളതാകണം കാവൽ ക്കോട്ടയുടെ രൂപമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
https://www.facebook.com/gitanjali.sarah/posts/1996975200349501
പ്രതികരിക്കാൻ ഇവിടെ എഴുതുക