കപ്പയില്‍ ഹൈഡ്രജന്‍ സയനൈഡ് എന്ന വിഷപദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് കൂടുതലായി അടങ്ങിയിരിയ്ക്കുന്നത് കപ്പയുടെ ഇലയിലാണ്. ഇതു കൊണ്ടാണ് കപ്പയില കഴിച്ചാല്‍ കന്നുകാലികളടക്കം ചത്തു പോകാന്‍ സാധ്യതയുണ്ടെന്നു പറയുന്നത്. ഇത്ര തന്നെയില്ലെങ്കിലും ചെറിയ തോതില്‍ ഇത് കപ്പയിലും അടങ്ങിയിട്ടുണ്ട്.
വല്ലപ്പോഴും കഴിച്ചാല്‍ ഇത് അത്ര ദോഷം വരുത്തില്ലെങ്കിലും സ്ഥിരമായോ അടിക്കടിയോ കഴിച്ചാല്‍ ഈ വിഷാംശം ശരീരത്തിലെത്തി കിഡ്നി, വൃക്ക പോലുള്ള ആന്തരാവയവങ്ങള്‍ക്കു വരെ കേടാകാം. ഇത് ഡയബെറ്റിസ് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പാന്‍ക്രിയാസിന് ദോഷമാണ്.ഇതിനുള്ള പരിഹാരം കപ്പ വേവിയ്ക്കുമ്ബോള് അല്പനേരം തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിക്കളയുക എന്നതാണ്.
കപ്പ തിളയ്ക്കുമ്ബോള്‍ ഈ വിഷാംശം കപ്പയില്‍ നിന്നും വെള്ളത്തിലേയ്ക്കു മാറുന്നു. ഈ വെള്ളം നീക്കി കളയുക. ഇനി കപ്പ കഴിക്കുമ്പോൾ ഇത് മീനോ അതോ ഒപ്പം ഇറച്ചിയോ ചേര്‍ത്തു കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. ഇതു കേവലം സ്വാദുമായി ബന്ധപ്പെട്ടതല്ല. ആരോഗ്യകരമായ ഒരു കാര്യം കൂടിയാണ്. കപ്പയില്‍ ഹൈഡ്രജന്‍ സയനൈഡ് ബാക്കിയുണ്ടെന്നിരിയ്ക്കട്ടെ, ഇതിന്റെ ദോഷം ഫലം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുമ്ബോള്‍ മാറുന്നു.
മീനും ഇറച്ചിയും മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഏതു ഭക്ഷണത്തിനൊപ്പവും ഇതു കഴിയ്ക്കാം. പയര്‍, ചെറുപയര്‍, നിലക്കടല എന്തിനൊപ്പം വേണമെങ്കിലും. പ്രോട്ടീനിലെ നൈട്രേറ്റുകള്‍ സയനൈഡിനെ നിര്‍വീര്യമാക്കുന്നു. ഇത് അല്പമെങ്കിലും സയനൈഡ് ബാക്കിയുണ്ടെങ്കില്‍ ഈ ദോഷം തീര്‍ക്കാന്‍ സഹായിക്കുന്നു. പ്രോട്ടീനുകള്പ്പൊക്കം കപ്പ ചേരുമ്പോൾ ശരീരം ഏറെ ആരോഗ്യകരമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക