വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാലയിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു. “വമ്പു വേണ്ട” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.
ഹരി നാരായണന് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എബി ടോം ആണ്. കീര്ത്തന്, പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടിനി ടോം, മാനസ, ഷമ്മി തിലകന്, ധര്മജന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷാജി മൂത്തേടന് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ജനുവരി 11 പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക