തിരുവനന്തപുരം: ചരക്ക് സേവന നികുതി നിയമപ്രകാരം സമര്‍പ്പിക്കേണ്ട ജിഎസ്ടിആര്‍-3ബി റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസ് നൽകിത്തുടങ്ങി. ചില വ്യാപാരികള്‍ റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ഗുരുതര വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികള്‍ക്കുള്ള ജിഎസ്ടിആര്‍-3എ നോട്ടീസ് ഓണ്‍ലൈനായി വ്യാപാരിയുടെ രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്കാണ് അയയ്ക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ച് അസസ്മെന്റ് നടപടികളില്‍നിന്ന് ഒഴിവാകാന്‍ വ്യാപാരിക്ക് അവസരമുണ്ട്. റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ വീഴ്ച വരുത്തിയ വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ പരിശോധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക