നടി ഗൗതമി നായര്‍ സംവിധാന രംഗത്തേക്ക്. സണ്ണി വെയ്ന്‍, അനൂപ് മേനോന്, ദുര്‍ഗ കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തില്‍ നടന് സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൗതമിയുടെ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യിലൂടെ ഗൗതമി നായര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്. 2017ല്‍ ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക