സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകന്/കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്ളിക് റിലേഷന്‍സിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ബിരുദ ഡിപ്ലോമയോ ആണ് അഭികാമ്യ യോഗ്യത.
പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളെ മികച്ച രീതിയില്‍ ഏകോപിപ്പിക്കാനുള്ള കഴിവ് അപേക്ഷകന് വേണം. ഇംഗ്ളീഷിലും മലയാളത്തിലും മികച്ച രീതിയില്‍ എഴുതാനും ആശയവിനിമയത്തിനും കഴിവുണ്ടായിരിക്കണം. മാസ് കമ്മ്യൂണിക്കേഷന്‍, ജേര്‍ണലിസം രംഗത്ത് കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
തിരഞ്ഞെടുപ്പ് ക്യാമ്പയിനുകൾ നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ സാധിക്കണം. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും ധാരണയുണ്ടാവണം. 35,000-50,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകള്‍ ഡിസംബര്‍ 31നകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക