മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്ക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ 25 ആം വർഷികമായിക്കഴിഞ്ഞിരിക്കുന്നു. തെക്കിനിയിൽ കുടികൊള്ളുന്ന നാഗവല്ലിയും കാരണവരും, മാടമ്പള്ളിയിൽ അതിഥികളായെത്തിയ ഗംഗയും നകുലനും ആപത്തിൽ നിന്നും സുഹൃത്തുക്കളെ രക്ഷിക്കാനെത്തിയ ഡോ സണ്ണിയുമെല്ലാം മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. മാടമ്പള്ളിയുടെ തെക്കിനിയിലെ ചുമരിൽ ആലേഖനം ചെയ്തിരുന്ന അതീവസുന്ദരിയായ നാഗവല്ലിയുടെ ചിത്രത്തിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഫാസിൽ ഇപ്പോൾ. അതൊരു കലാകാരന് വരച്ച ചിത്രമാണെന്നും തന്റെ ഭാവനപ്രകാരം ആണ് അത് വരച്ചതെന്നും ഫാസില്‍ വെളിപ്പെടുത്തി. അത് ഒരു മോഡലിനെയും ഉദ്ദേശിച്ചല്ലയെന്നും ആ കലാകാരന്റെ സ്വന്തം സൃഷ്ടി ആണെന്നും അത് വരച്ചയാളുടെ പേര് മറന്നു പോയെന്നും ഫാസിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക