മണ്മറഞ്ഞ അതുല്യ സംഗീതജ്ഞൻ ശ്രീ വി.ദക്ഷിണാമൂര്‍ത്തിയുടെ സ്മരണയ്ക്കായി നിർമ്മിച്ച ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയം നാളെ ഉത്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉത്ഘാടനകർമ്മം നിർവ്വഹിക്കുക.
കണ്ണൂര്‍ ചക്കരരക്കല്ലിലാണ് സ്മാരക മ്യൂസിയം പണികഴിപ്പിച്ചത്. പി.ആര് കുമാര കേരളവര്‍മ്മ ദക്ഷിണാമൂര്‍ത്തി അനുസ്മരണ സ്മാരക പ്രഭാഷണം നടത്തും. കല്ല്യാണി ദക്ഷിണാമൂര്‍ത്തി മുഖ്യ അതിഥിയായിരിക്കും.
ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി സംഗീത പുരസ്കാരം താമരക്കാട് ഗോവിന്ദന് നമ്പൂതിരിക്ക് സമ്മാനിക്കും. കേരള ടൂറിസം പ്രമോഷന് കൗണ്‍സില്‍ 50 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ചതാണ് സ്മാരകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക