കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക