ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിനിനെ പ്രഖ്യാപിച്ചു. ട്രെയിൻ 18 നെയാണ് റെയിൽവേ മന്ത്രി പിയൂഷ് ഗോയല്‍ ഏറ്റവും അധികം വേഗതയുള്ള ട്രെയിനായി പ്രഖ്യാപിച്ചത്. മണിക്കൂറിൽ 180 കിലോമീറ്ററാണ് ട്രെയിൻ 18 ന്റെ വേഗത. നല്ല ട്രാക്കിലാണെങ്കില്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും ഈ ട്രെയിന്‍ സാധിക്കും.
100 കോടി രൂപ ചിലവില്‍ 18 മാസം കൊണ്ട് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. 16 പാസഞ്ചര്‍ കാറുകളാണ് ട്രെയിനിലുള്ളത്. 1128 പേര്‍ക്ക് ഒരുസമയം ട്രെയിന്‍ 18 ല്‍ യാത്ര ചെയ്യാം.
ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷം അതിവേഗം എതിര് ദിശയിലേക്കുള്ള യാത്ര ആരംഭിക്കാനാകുന്ന തരത്തിലുള്ള ഡ്രൈവര്‍ കാറുകളാണ് ഈ ട്രെയിനിലുള്ളത്.
തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിക്കുന്ന എഞ്ചിനില്ലാത്ത ആദ്യ ട്രെയിനാണ് ട്രെയിന്‍ 18. വിവിധ നഗരങ്ങള്‍ക്കിടയിലുള്ള ഇ്ന്റര്സിറ്റി സര്‍വ്വീസിനായാണ് ട്രെയിന്‍ 18 ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക