ആധുനികകാലത്ത് മേക്കപ്പ് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. യാത്രകള്‍ക്കും, പാര്‍ട്ടികള്‍ക്കും പോകുന്നതിനുമുമ്പ് മേക്കപ്പ് ചെയ്ത് ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കുക എന്നത് ഒഴിച്ചുകൂടാത്തതായി മാറിയിട്ടുണ്ട്. സ്ത്രീയും പുരുക്ഷനും ഇക്കാര്യത്തില്‍ ഒപ്പത്തിനൊപ്പം നില്ക്കും.
മേക്കപ്പ് ശരിയായ രീതിയിലായിരിക്കണം. കൂടാതെ ബ്രാന്‍ഡ് പ്രോഡക്റ്റുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. മേക്കപ്പ് ശരിയായ രീതിയിലല്ലെങ്കില്‍ അത് നിങ്ങളുടെ പ്രായം കൂടുതലായി തോന്നുന്നതിന് ഇടയാക്കും. അത്തരത്തില്‍ മേക്കപ്പില്‍ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം…
1.ഇരുണ്ട ഷേഡുകള്‍ മേക്കപ്പില്‍ ഉപയോഗിക്കുക
നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം അനുസരിച്ചുള്ള ഷേഡുകള്‍ മുഖത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇരുണ്ട നിറം കൂടുതലായി മേക്കപ്പിന് ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രായം കൂടുതല്‍ തോന്നിക്കുന്നതിന് ഇടയാക്കും
2.ഐ ഷാഡോ ഉപയോഗിക്കുന്നത്
ഇരുണ്ട നിറത്തിലുള്ള ഐ ഷാഡോ ഉപയോഗിക്കുന്നത് നിങ്ങള്‍ ക്ഷീണിതയാണെങ്കിൽ അത് വ്യക്തമാക്കുന്നതിന് ഇടയാകും.
3.കണ്പീലികള് ക്രമീകരിക്കുമ്പോള്‍
കണ്പീലികള് കണ്ണിന് ചേരുന്ന വിധം ക്രമീകരിക്കുക. അതും അടുത്തടുത്ത് ക്രമീകരിക്കുക. അതു നിങ്ങളുടെ കണ്ണുകള്‍ക്ക് കൂടുതല്‍ ഭംഗി തോന്നുന്നതിന് ഇടയാക്കും.
4.മസ്കാര ഉപയോഗിക്കുമ്പോള്‍
മുകളിലത്തെ കണ്പീലിയില് മസ്കാര ഉപയോഗിക്കുമ്പോള്‍ കണ്ണിന് ഉണര്‍വ് തോന്നുന്നതിന് ഇടയാക്കും. എന്നാല്‍ താഴത്തെ കണ്പീലികളില് മസ്കാര ഉപയോഗിക്കുമ്പോള്‍ അത് കണ്ണിന് താഴെയുള്ള ചുളുവുകളും വരകളും വര്‍ദ്ധിക്കുന്നതിന് ഇടയാകും.
5.ഐലൈനര്‍ ഉപയോഗിക്കുമ്പോള്‍
ഐലൈനര്‍ എഴുതുമ്പോള്‍ സോഫ്റ്റാക്കി എഴുതുക. അത് സ്വാഭാവിക ഭംഗി ലഭിക്കുന്നതിന് സഹായിക്കുന്നു. കടുപ്പിച്ച് എഴുതുന്നത് അഭംഗി ആയിരിക്കും.
6.ഫൗണ്ടേഷന് ഇടുമ്പോള്‍
നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന ഫൗണ്ടേഷന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. എന്നിരുന്നാല്‍ മാത്രമേ നിങ്ങളുടെ മേക്കപ്പിന് ഭംഗി തോന്നിക്കുകയുള്ളൂ. കുടാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. അതിനാല്‍ ഫൗണ്ടേഷന് ഇടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
7.പൗഡര്‍ കൂടുതല്‍ ഉപയോഗിക്കരുത്
നിങ്ങളുടെ മുഖം മുഴുവനും പൗഡര്‍ ഇടാന്‍ പാടില്ല. കവിളിലും മൂക്കിലും മാത്രമേ പൗഡര്‍ ഉപയോഗിക്കാവൂ.
8.കണ്പീലികള് ത്രെഡ് ചെയ്യുമ്പോള്‍
പുരികം ത്രെഡ് ചെയ്യുമ്പോള്‍ പുരികത്തിന്റെ കട്ടികുറയ്ക്കാന്‍ പാടില്ല. കട്ടിയുള്ള പുരികം സ്വാഭാവിക ഭംഗി തോന്നിക്കും. പുരികം കട്ടിയില്ലാത്ത ഭാഗങ്ങളില്‍ ഐബ്രോകൊണ്ട് വരയ്ക്കുക. അത് പുരികത്തിന് കറുപ്പ് നിറം ലഭിക്കുന്നതിന് സഹായിക്കും.
9.ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍
കടുത്ത നിറത്തിലുള്ള ലിപ്പ്സ്റ്റിക്കുകള് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് പ്രായം കുറവായി തോന്നിക്കാന്‍ ഇടയാകും. എന്നാല്‍ തിളങ്ങന്ന ചുവപ്പ് നിറം ഉപയോക്കാതിരിക്കുന്നതാകും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക