വൃത്തിയാക്കിയ ബീഫിൽ അല്പം ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി ,ഗരം മസാല,വിനാഗിരി ഇവ തിരുമ്മി കുറഞ്ഞത് 15 മിനിറ്റ് വച്ചിട്ട് കുക്കറിൽ വേവിച്ചെടുത്തു വെള്ളം ഉണ്ടേൽ വറ്റിച്ചെടുക്കുക .ഒരു പാനിൽ എണ്ണ ഒഴിച്ച് അധികം മൂക്കാതെ ബീഫ് വറുത്തെടുക്കുക.ബാക്കി എണ്ണയിൽ കടുക് പൊട്ടിച്ചു ഇഞ്ചി – വെളുത്തുള്ളി അരിഞ്ഞതും പച്ചമുളക്, കറിവേപ്പില ഇവ മൂപ്പിച്ചു അല്പം കാശ്മീരി മുളകുപൊടി, മഞ്ഞൾപൊടി , പെരുംജീരകം പൊടി, കുരുമുളക് പൊടി ,കായപ്പൊടി,ഉലുവപ്പൊടി ചേർത്തിളക്കി ബീഫ് ചേർക്കുക.
ആവശ്യത്തിന് ഉപ്പ്, വിനാഗിരി ചേർക്കുക. എല്ലാം മിക്സക്കി തീ ഓഫ് ചെയ്തു തണുക്കുമ്പോൾ കുപ്പിയിൽ ആക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക