റാസ്അല്‍ഖൈമ : രോഗിയുമായി പുറപ്പെട്ട ആംബുലന്‍സ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം. റാസ്അല്‍ഖൈമയില്‍ ജബല്‍ ജൈസ് പര്‍വതനിരയിലെ സിപ് ലൈനില്‍ തട്ടിയായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം 6:30 ന് പരിക്കേറ്റ ഒരാളെ രക്ഷിക്കാന്‍ എത്തിയപ്പോഴായിരുന്നു അതിദാരുണമായ സംഭവം നടന്നത്.
ഉഗ്ര സ്ഫോടനത്തോടൊപ്പം തീ ഗോളമായാണ് ഹെലികോപ്ടര്‍ താഴേക്ക് പതിച്ചത്. ഹുമൈദ് അല്‍ സാബി, സഖര്‍ അല്‍ യമാഹി , ജാസിം അല്‍ തനൈജി എന്നിവരും റാസല്‍ഖൈമ അല്‍ സാലിഹിയ സ്വദേശിയുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സിപ്പ് ലൈനാണ് റാസല്‍ഖൈമ ജബല്‍ ജൈസിലേത്. സിപ്പ്ലൈനില്‍ കയറാന്‍ വന്നവരെല്ലാം സുരക്ഷിതരാണെന്ന് റാക് ടൂറിസം വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. അപകട സമയത്ത് സിപ്പ് ലൈന്‍ പ്രവൃത്തിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക