അത്താഴം നേരത്തെയാക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം.ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുമെന്നത് തുടങ്ങി, ദഹനകേടു നല്ലരീതിയില്‍ ഒഴിവാക്കാം എന്നത് തന്നെയാണ് ഭക്ഷണം നേരത്തെയക്കിയാല് ഉള്ള പ്രധാന ഉപയോഗം. നേരത്ത അത്താഴം കഴിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും എന്നതും ഒരു വസ്തുതയാണ്.
നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും, തടി കുറയ്ക്കാനും, കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതിരിയ്ക്കാനും ഒക്കെ നേരത്തെ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. കുറച്ചു നേരത്തെ ഫുഡ് തട്ടി ഒരു അര മണിക്കൂര്‍ വീടിന്റെ മുറ്റത്ത് നടന്ന ശേഷം പോയി കിടന്നു ഉറങ്ങി നോക്കു.സ്വസ്ഥം, ശാന്തം, സമാധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക