ദുബായിൽ നിന്നും ലക്നൗയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന്റെ നഗ്നതാപ്രദർശനം കണ്ടു ഞെട്ടി യാത്രക്കാർ. യാത്രക്കിടെ ഉടുത്തിരുന്ന വസ്ത്രം അഴിച്ച് ഇയാള്‍ വിമാനത്തിലൂടെ നടക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വിമാനത്തിലെ ജീവനക്കാര്‍ ഒരു പുതപ്പെടുത്ത് ഇയാളുടെ നഗ്നത മറച്ച് പിടിച്ചിരിത്തുകയായിരുന്നു.
രാത്രി 12 മണിയോടെ വിമാനം ലക്നൗവില്‍ എത്തിയതോടെ ജീവനക്കാര്‍ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. വിമാനത്തിന്റെ ക്യാപ്ടന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക