ഗര്‍ഭകാലം ഏതൊരു സ്ത്രീയെ സംബന്ധിച്ചും വളരെയധികം സന്തോഷിക്കുന്ന ഒരു അവസ്ഥ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ കാണിക്കുന്ന പല ലക്ഷണങ്ങളും പല വിധത്തിലാണ് കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നത്. ഏറ്റവും അധികം സന്തോഷം തരുന്ന കാലമാണെങ്കില്‍ പോലും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ അല്പം മിനക്കെടേണ്ടത് തന്നെയാണ്. അമ്മയാവാന്‍ പോവുന്ന സ്ത്രീ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭകാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. കാരണം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ് ഭക്ഷണം. കുഞ്ഞിന്റെ വളര്‍ച്ചയും തൂക്കവും എല്ലാം അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യം വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇറച്ചിയും മീനും മറ്റും കഴിക്കുമ്പോൾ അത് കുഞ്ഞിന് എങ്ങനെ ബാധിക്കുന്നു എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.
ഗര്‍ഭിണികള്‍ ഇറച്ചിയും മീനും കഴിക്കുമ്പോൾ
ഗര്‍ഭിണികള്‍ ഇറച്ചിയും മീനും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇതിലുള്ള പ്രോട്ടീനും, കൊഴുപ്പും, മിനറല്‍സും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്കും ഇത് സഹായിക്കുന്നു. അതുകൊണ്ട് ഗര്‍ഭിണികള്‍ ഭക്ഷണത്തില്‍ ധാരാളം മത്സ്യവും മാംസവും ഉള്‍പ്പെടുത്തണം. എന്നാല്‍ കഴിക്കുമ്പോൾ നല്ലതു പോലെ വേവിച്ച് മാത്രമേ ഇത് കഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.
പകുതി വേവിച്ചത്
ഒരിക്കലും പകുതി വേവിച്ചതോ, പച്ചക്കോ ഉള്ള മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഇത് പല വിധത്തില്‍ കുഞ്ഞിനും അമ്മക്കും പ്രശ്നമുണ്ടാക്കുന്നു. അല്ലെങ്കില്‍ ഇതിലുള്ള ബാക്ടീരിയ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പല രോഗങ്ങളും പിടിപെടുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക