ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് നടൻ പ്രകാശ് രാജ്. സാഹചര്യം മനസിലാക്കാതെയാണ് വിധി നടപ്പാക്കിയത്. ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്നും എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ ഈ തിടുക്കമാണ് ബിജെപിക്ക് സുവര്ണാവസരമായതെന്നും ആരോപിച്ചു.
മാത്രമല്ല മീടു ക്യാംപെയ്ന് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റായിപ്പോയിയെന്നും പ്രകാശ് രാജ് പറഞ്ഞു. സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ മോഹന്‍ലാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. മീടു ക്യാംപെയ്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നും പ്രകാശ് രാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക