തുടർച്ചയായ ഏഴാം ദിനവും ഇന്ത്യയിൽ ഇന്ധനവില വർധിച്ചു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന് കാരണമായത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് 28 പൈസ വര്‍ധിച്ച് 70.41 രൂപക്കാണ് പെട്രോള്‍ വില്‍ക്കുന്നത്. ഡീസല്‍ ലിറ്ററിന് 29 പൈസ കൂടി 64.47 രൂപയായി. മുംബൈയില്‍ 28 പൈസ കൂടി പെട്രോള്‍ വില 76.05 രൂപയായപ്പോള്‍ ഡീസലിന് 31 പൈസ വര്‍ധിച്ച് 67.49 രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക