ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ദക്ഷിണേന്ത്യയിലെ ബെംഗളൂരു ഒന്നാം സ്ഥാനത്ത്. ജെഎല്‍എല്‍ പുറത്തുവിട്ട സിറ്റി മൊമെന്റം ഇന്‍ഡെക്സാണ് ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്.
ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബുകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. അതേസമയം ഇതില്‍ ആദ്യ ഇരുപതില്‍ ഇന്ത്യയില്‍ നിന്നുള്ള ആറ് നഗരങ്ങളും ഇടം നേടിയിട്ടുണ്ട്.
പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 20 ല്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൈദരാബാദ്,ദില്ലി, പൂനെ, ചെന്നൈ എന്നിവയാണ് ബാഗ്ലൂരിനു പുറമേ പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. ഇതില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക