കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. പോലീസ് പരിശീല സ്കൂളിനു സമീപമുണ്ടായ സ്ഫോടനത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ പലരുടേയും നില ഗുരുതരമാണ്. രാവിലെ സ്കൂളിന്റെ പ്രവേശനകവാടത്തിലേക്ക് വന്ന കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ മുന്നോട്ടു നീങ്ങിയ കാര്‍ മതിലില്‍ ഇടിച്ചു അതിശക്തമായ സ്ഫോടനം ഉണ്ടായി. കാറിന്റെ ഡ്രൈവറും മരിച്ചു. തിരക്കേറിയ സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക