കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ ആറു മണിക്ക് പതിവുപോലെ മത്സ്യ ബന്ധനത്തിനു പോയതായിരുന്നു.
മത്സ്യബന്ധനത്തിന് പോയ രാജേശ്വരി ബോട്ടിലെ വിനു പരപ്പനങ്ങാടി എന്ന തൊഴിലാളി പതിനൊന്നു മണിയോടെ ബോട്ടില്‍ നിന്ന് കടലില്‍ തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.
തുടര്‍ന്ന് ഫിഷറീസിന്റെ റസ്ക്യൂ ബോട്ടും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പുതുതായി ആറ് ബോട്ടുകള്‍ കൂടി തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക