ശബരിമല: പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം മല കയറാതെ തിരിച്ചിറങ്ങിയ രേഷ്മ നിഷാന്തും ഷാനിലയും അയ്യപ്പദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്. പൊലീസിന്റെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ഇവര്‍ ശബരിമല കയറിയതെന്ന് വിവിധ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പൊലീസോ സര്‍ക്കാരോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ശബരിമല ദര്‍ശനത്തിന് ഇവരെ സഹായിച്ച എന്ന ഫേസ്ബുക്ക് കൂട്ടായ്മ തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലും ദര്‍ശനം സംബന്ധിച്ച സൂചനകള്‍ ഉണ്ട്.
https://www.facebook.com/navothana.keralam/posts/2219508531647828
കഴിഞ്ഞ ദിവസം നിലയ്ക്കലിലെത്തിയ ഇരുവരെയും പോലീസ് തിരിച്ചിറക്കിയിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലയ്ക്കലില്‍ തന്നെ ഇരുവരെയും പാര്‍പ്പിച്ച ശേഷം സന്നിധാനത്ത് എത്തിക്കുകയായിരുന്നുവെന്നാണ്.
പോലീസ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. ഇന്ന് രാത്രിയോടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് സൂചന. യുവതികള്‍ നിലയ്ക്കലെത്തിയതായി വാര്‍ത്തയുണ്ടാക്കി പ്രതിഷേധകരുടെ ശ്രദ്ധ മാറ്റിയ ശേഷമാണ് രേഷ്മയെയും ഷനിലെയെയും ദര്‍ശനത്തിനായി കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ഒരു തവണ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരെയും പോലീസ് തിരിച്ചിറക്കിയിരുന്നു. രേഷ്മയുടെയും ഷനിലയുടെയും വീടുകള്‍ക്ക് പോലീസ് നല്കി വരുന്ന സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക