മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ലൂസിഫർ. പതിവ് മോഹൻലാൽ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ നിന്നും വ്യത്യസ്തമായി നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷക പ്രതീക്ഷ ഏറെയുള്ള ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി പൃഥ്വിരാജ് തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ പി ടി ഐ ക്ക് അനുവദിച്ച അഭിമുഖത്തിൽ തന്റെ അടുത്ത സംവിധാന സംരംഭം ബോളിവുഡിൽ ആയേക്കാമെന്ന സൂചനയാണ് രാജു നൽകിയിരിക്കുന്നത്. ഒരു ബോളിവുഡില്‍ ചിത്രം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. അധികം വൈകാതെ സംഭവിക്കട്ടെയെന്നും താരം പറഞ്ഞു.
കൂടാതെ തന്നെ ആകര്‍ഷിക്കുന്ന തരത്തിലുളള തിരക്കഥ ലഭിക്കാത്തത് കൊണ്ടാണ് ബോളിവുഡില്‍ അഭിനയിക്കാത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. മികച്ച തിരക്കഥ ലഭിച്ചാല്‍ അഭിനയിക്കുക തന്നെ ചെയ്യുമെന്നും പൃഥ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക