മെക്സിക്കോയിലെ ഹിഡാല്‍ഗോയില്‍ ഉണ്ടായ വന്‍സ്ഫോടനത്തില്‍ മരിച്ചവരുടെഎണ്ണം 89 ആയി ഉയര്‍ന്നു. ഹിഡാല്‍ഗോയില്‍ എണ്ണ മോഷണത്തിനിടയിലാണ് അപകടം ഉണ്ടായത്.അപകടത്തില്‍ 71 പേര്‍ക്കു നേരത്തെ പരിക്കേറ്റിരുന്നു.
പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്ത്തുന്നതിനിടെയായിരുന്നു ദുരന്തം. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്സ് കമ്പനിയുടെ പൈപ്പ് ലൈനാണ് പൊട്ടി തെറിച്ചത്.
പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്‍ത്തിയതാണ് വന്‍ സ്ഫോടനത്തിന് കാരണമായത്. മോഷ്ടാക്കളുടെ കേന്ദ്രമായ ഇവിടെ പൈപ്പ് ലൈന്‍ തുളച്ചുള്ള പെട്രോള്‍ ചോര്‍ത്തല്‍ സ്ഥിരം കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക