സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡാണ് 10 ഇയർ ചലഞ്ച്. സെലബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ തങ്ങളുടെ പഴയ ഫോട്ടോകൾ പൊടിതട്ടിയെടുത്തു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ സൗന്ദര്യ അച്ഛന്റെ 10 ഇയർ ചലഞ്ചുമായി എത്തിയിരിക്കുകയാണ്. ‘ഓരോ വര്‍ഷം കഴിയുന്തോറും എന്റെ അച്ഛന് കൂടുതല്‍ ചെറുപ്പമായി വരികയാണ്’ എന്ന് രജനീകാന്തിന്റെ മൂന്ന് ഫോട്ടോകള്‍ പങ്കുവെച്ച് സൗന്ദര്യ ട്വീറ്റ് ചെയ്തു. ബാഷ, കബാലി, പേട്ട എന്നീ സിനിമകളിലെ ഫോട്ടോകളാണ് സൗന്ദര്യ പോസ്റ്റ് ചെയ്തത്.
സൗന്ദര്യയുടെ പോസ്റ്റ് ഇതിനകം തന്നെ തലൈവരുടെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക