ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചലച്ചിത്രം മണികർണ്ണിക നാളെ പ്രദർശനത്തിനെത്തും. കങ്കണയാണ് ചിത്രത്തിൽ ഝാന്‍സി റാണിയുടെ വേഷം അവതരിപ്പിക്കുന്നത്. മണികര്‍ണിക, ദ് ക്വീന്‍ ഓഫ് ഝാന്‍സി എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.
കങ്കണ റണൗട്ട്, രാധാകൃഷ്ണ ജഗര്‍ലാമുടിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുബലി തിരക്കഥാകൃത്ത് കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസൂണ്‍ ജോഷി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക