തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 ന് ആരംഭിച്ച് മാര്‍ച്ച് 28 ന് അവസാനിക്കും. ഗുണനിലവാര നിര്‍ണയ സമിതി ഉച്ചയ്ക്ക് ശേഷം 1.45 മുതല്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ വർഷം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഒരേ സമയം നടത്തണം എന്ന നിർദേശം വന്നിരുന്നു. എന്നാൽ ഇത് ഇരുന്നൂറോളം ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രായോഗികമാകില്ല എന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക