ആവശ്യമെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്പന ശാലകള്‍ തുടങ്ങുമെന്ന് പുതുതായി ചുമതലയേറ്റ ചെയര്മാന് എം. മെഹബൂബ്. വലിയ നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടുവര്‍ഷമായി ലാഭത്തിലാണെന്നും, സ്ഥാപനത്തില്‍ ഇനി അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും എം.മെഹബൂബ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന കണ്‍സ്യൂമര്‍ഫെഡ് ബോര്‍ഡ് യോഗത്തിലാണ് 18 അംഗ പുതിയ ഭരണസമിതി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക