ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ നവവധുവും വിദ്യാര്‍ഥിയും മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുവാക്കുത്ത് അനസിന്റെ ഭാര്യ വെളുത്തേങ്ങോടന്‍ ജാസ്മിന് (19), കൊളത്തൂര്‍ പളളിയാലില് സല്മാന് (17) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുവെച്ചാണ് മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. മരിച്ച ജാസ്മിന്റെ ഭര്‍ത്താവ് പുതുവാക്കുത്ത് അനസ് (21), തേക്കത്ത് ശിഹാബ് (21) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക