പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം വൈദ്യുത വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് കാലാവധി നിശ്ചയിക്കില്ലെന്ന് ഗതാഗത സെക്രട്ടറി കെ എല്‍ ജ്യോതിലാല്‍ വ്യക്തമാക്കി.
വാഹന രജിസ്ട്രേഷന് കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 2022 -ല്‍ വൈദ്യുത വാഹന നയം രൂപവത്കരിക്കുമെന്നും നികുതിയിളവും പൊതു ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ സംസ്ഥാനമെങ്ങും ഒരുക്കുമെന്നും സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം സംസ്ഥാനം പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങളിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക