പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജാ. സുന്ദരിയായത് കൊണ്ടാണ് പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കിയതെന്നാണ് ബീഹാറിലെ ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജായുടെ പ്രസ്താവന.
സജീവ രാഷ്ട്രിയ പരിചയം ഇല്ലാത്ത പ്രിയങ്ക സുന്ദരിയായത് കൊണ്ടാണ് ജനറല്‍ സെക്രട്ടറിയായത്. സൗന്ദര്യം വോട്ട് കൊണ്ട് വരുമായിരിക്കും; നാരായൺ ജാ പറഞ്ഞു.
അതേ സമയം, ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ വലിയ അഴിച്ച് പണികള്‍ ആരംഭിച്ചു. ബിജെപി എം.പിയും നെഹ്റു കുടുംബാഗവുമായ വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കമുണ്ട്. സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എം.പി വരുണ്‍ഗാന്ധി ഇപ്പോള്‍ ബിജെപിയുമായി അത്ര അടുപ്പത്തില്‍ അല്ല. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വരുണ്‍ഗാന്ധി മത്സരിക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക