ഒരിക്കല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പഠനം വീണ്ടും പൂർത്തിയാക്കി അസ്ന. കഠിന പ്രയത്നത്തിലൂടെ, പ്രതികൂല സാഹചര്യങ്ങളോട് പട പൊരുതി വിജയം വരിച്ചത് ട്രാൻസ്ജൻഡറായ അസ്നയാണ്. പത്താം ക്ലാസ് തുല്യത പരീക്ഷയിലാണ് വിജയം നേടിയത്.
പഠനം പാതിവഴിയിൽ അവസാനിച്ച ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രചോദനമാകുകയാണ് ഇവരുടെ വിജയം. സംസ്ഥാനത്ത് പരീക്ഷ എഴുതിയ 25 ട്രാന്ജെന്ഡര്മാരില് 22 പേരും വിജയിച്ചു. ട്രാന്‍സ്ജെന്‍ഡറുകളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ പഠനം തുടങ്ങിയത്.സാക്ഷരതാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഷാമിലയുടെ പ്രോത്സാഹനവും ഇവര്‍ക്ക് പ്രചോദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക