ദില്ലി: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എത്തുന്നത്.
അര്‍ജന്റീനയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടയിലാണ് മോദി സിറില്‍ റാംപോസയെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചത്. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിഅൻപതാം ജന്മദിനാഘോഷവും റിപ്പബ്ലിക് ദിനത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക