റിപ്പബ്ളിക് ദിന ചടങ്ങുകള്‍ക്കിടെ ആക്രമണത്തിനു പദ്ധതിയിട്ട ജയ്ഷെ മുഹമ്മദ് സംഘടനയിലെ അംഗമായ ഭീകരൻ ജമ്മു കാഷ്മീരില്‍ പിടിയിലായി.
അബ്ദുള്‍ ലത്തിഫ് ഗനായ് എന്ന ഉമൈറാണ് അറസ്റ്റിലായത്.
ജമ്മു കാഷ്മീരില്‍ അടുത്തിടെയുണ്ടായ നിരവധി ഗ്രനേഡ് ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇയാളാണെന്നു പോലീസ് അറിയിച്ചു. ഈ മാസം 20-ന് ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക