മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ ചിത്രമെന്ന നിലയിലും നടൻ പൃഥ്വിരാജ് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ലൂസിഫർ ആരാധകരിൽ വൻ പ്രതീക്ഷകളാണ് നിറയ്ക്കുന്നത്. ചിത്രമാണ് മാർച്ചിൽ റിലീസിനെത്തുമെന്നാണ് സൂചന.
ഇതിനിടെ ഒരു ഓൺലൈൻ ചാനലിന് പൃഥ്വിരാജ് അനുവദിച്ച അഭിമുഖമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 2019 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ലൂസിഫർ ആണെന്നാണല്ലോ റിപ്പോർട്ടുകൾ എന്ന അവതാരകന്റെ പ്രസ്താവനയ്ക്ക് ‘അങ്ങനെയൊരു റിപ്പോർട്ട് ഞാൻ കണ്ടില്ലലോ’ എന്നാണ് പൃഥ്വി തന്റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി നൽകിയത്. ഏതായാലും പൃഥ്വിയുടെ ഈ ഡയലോഗ് ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
പൃഥ്വി നായകനാകുന്ന 9 എന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ആകും. പൃഥ്വിയുടെ തന്നെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് 9. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി ഈ മാസം അവസാനം ജോർദ്ദാനിലേക്ക് പോകുമെന്നും പൃഥ്വി അഭിമുഖത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക