വലിയ ഉള്ളിയുടെ ഏറ്റവും വലിയ മൊത്ത വിപണിയായ നാസിക്കില്‍ വില കിലോഗ്രാമിന് 50 പൈസ ആയി. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കര്‍ഷകര്‍ പറയുന്നു.
പഴയ സ്റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വന്‍തോതില്‍ കുറഞ്ഞതെന്നും പുണെയിലെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അറിയിച്ചു.
30 മുതല്‍ 40 ടണ്‍ വരെ വലിയ ഉള്ളിയാണ് ദിവസവും വിപണിയിലെത്തുന്നത്. ഉള്ളിവാങ്ങാന്‍ ആളില്ലെന്നാണ് അഹമ്മദ് നഗറിലെ ഒരു കര്ഷകന് പറയുന്നത്. ചന്ദനഗര്‍ മൊത്തവിപണിയില്‍ മൂന്നുടണ്‍ ഉള്ളി കിലോഗ്രാമിന് 50 പൈസയ്ക്ക് വിറ്റതായി അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക