കുട്ടികളുടെ പ്രിയഗെയിമായ പബ്ജി ഇനി ലാപ്ടോപ്പിൽ സൗജന്യമായി ലഭിക്കും. പബ്ജി ഗെയിമിന്റെ പേഴ്സണല്‍ കംപ്യൂട്ടര്‍ (പിസി) പതിപ്പിന് ഏകദേശം 1000 രൂപയാണ് ഇന്ത്യയില്‍ വില. എന്നാല്‍ പബ്ജിയുടെ സൗജന്യമൊയൊരു പിസി പതിപ്പ് രംഗത്തിറക്കാനൊരുങ്ങുകയാണ് ടെന്‍സെന്റ്. പബ്ജി ലൈറ്റ് എന്നാണിതിന് പേര്. പിസി ഉള്‍പ്പടെ എല്ലാ പ്ലാറ്റ് ഫോമുകളിലും ലഭ്യമായിട്ടുള്ള ബാറ്റില്‍ റൊയേല്‍ ഗെയിമുകള്‍ക്ക് സമാനമാണ് പബ്ജി ലൈറ്റും.
തായിലാന്‍ഡില്‍ ജനുവരി പത്തിന് ലിമിറ്റഡ് ബീറ്റാ പതിപ്പായി പബ്ജി ലൈറ്റ് അവതരിപ്പിച്ചിരുന്നു. ജനുവരി 24 മുതല്‍ ഇത് ആര്‍ക്കും ഇന്‍സ്റ്റാള്‍ ചെയ്യാനാവും വിധം ഓപ്പണ്‍ ബീറ്റാ പതിപ്പായി മാറി
പ്രതികരിക്കാൻ ഇവിടെ എഴുതുക