എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ശ്രീമദ് വാത്മീകി രാമായണ’ എന്ന സംസ്കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്കാരം.
കെ. ജയകുമാര്‍, കെ. മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ‘തസ്കരന്-മണിയന് പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കുളച്ചല്‍ മുഹമ്മദ് യൂസഫും പുരസ്കാരം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക