മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം റോക്കറ്ററി ദി നമ്പി എഫക്ടിലെ നടൻ മാധവന്റെ പുതിയ ലുക്ക് പുറത്ത് വന്നു. നമ്പി നാരായണനോടൊപ്പം എടുത്തിരിക്കുന്ന ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്.
നടന് ആര്.മാധവന്റെ ആദ്യത്തെ സംവിധാന സംരഭമാണ് ഈ ചിത്രം. സംവിധായകന് ആനന്ദ് മഹാദേവന് പിന്മാറിയതോടെ സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തവും മാധവന് ഏറ്റെടുത്തു. സിനിമയുടെ ചീത്രീകരണം ആരംഭിച്ച വിവരം മാധവന് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക