സേവിംഗ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്എസ്എസ്എസ്) തുടങ്ങി നിരവധി അക്കൗണ്ട് സേവനങ്ങളാണ് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുള്ള ഇന്ത്യന്‍ പോസ്റ്റ് ,ഉപയോക്താക്കള്‍ക്ക് എ.ടി.എം സൗകര്യവും നല്കുന്നു. വെറും ഇരുപതു രൂപ നല്കിയാല് ഇന്ന് രാജ്യത്തെ ഏതു പോസ്റ്റ് ഓഫീസില്‍ വേണമെങ്കിലും നിങ്ങള്‍ക്കു സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ് . ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് വെബ്സൈറ്റ് പ്രകാരം പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ക്കു വാര്‍ഷിക പലിശ നാല് ശതമാനമാണ്.
ഇന്‍ഡ്യന്‍ പോസ്റ്റ് നിര്‍ദ്ദേശിച്ചിട്ടുള്ള എടിഎം ഇടപാടിന്റെ പരിമിതികളും ചാര്‍ജുകളും :
ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് എ ടി എം കാര്‍ഡ് വഴി പ്രതിദിനം 25,000 രൂപ വരെ പിന്‍വലിക്കാവുന്നതാണ് . എന്നാല്‍ ഒറ്റ തവണ പതിനായിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് എ ടി എം കാര്‍ഡ് വഴി നടത്തുന്ന ആദ്യ അഞ്ചു ഇടപാടുകള്‍ സൗജന്യമാണ് .
പ്രതിദിന എടിഎം പണം പിന്‍വലിക്കല്‍ പരിധി Rs. 25,000
ഓരോ ഇടപാടിനും പണം പിന്‍വലിക്കല്‍ പരിധി Rs. 10,000
എടിഎമ്മുകളില്‍ നടത്തുന്ന ഇടപാടുകള്‍ക്കായുള്ള നിരക്കുകള്‍ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് എ ടി എം കാര്‍ഡ് വഴി നടത്തുന്ന ആദ്യ അഞ്ചു ഇടപാടുകള്‍ സൗജന്യം.
മറ്റു ബാങ്കുകളുടെ എ.ടി.എം വഴി നടത്തുന്ന സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകള്‍ക്ക് ഇരുപതു രൂപ വീതം ഓരോ ഇടപാടിനും ഈടാക്കുന്നതാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക