എച്ച്ഡിഎഫ്സിയുടെ ലാഭം കുറഞ്ഞു. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായം 60.11 ശതമാനം ഇടിഞ്ഞ് 2,114 കോടി രൂപയായി. തലേ വര്‍ഷം ഇതേ കാലയളവില്‍ 5,300 കോടി രൂപ അറ്റാദായം നേടിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ്.
എന്നാല്‍, പ്രാഥമിക ഓഹരി വില്പനയുടെ ഭാഗമായി സ്ബ്സിഡിയറി സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റതാണ് 2017 ഡിസംബര്‍ ത്രൈമാസത്തില്‍ എച്ച്ഡിഎഫ്സിക്ക് മികച്ച അറ്റാദായം നേടിക്കൊടുത്തത്. വരുമാനം 20.41 ശതമാനം ഉയര്‍ന്ന് 10,450.4 കോടി രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക