നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ഇന്നലെ രാവിലെ 9.30 ഓടെ പാലാരിവട്ടത്തെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി എത്തിയപ്പോഴാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ശ്വാസതടസ്സവും നെഞ്ചുവേദനയും ആയിരുന്നു കാരണം ഐസിയുവില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ വെന്റിലേറ്ററിന്റെ സഹായത്തോടു കൂടിയാണ് ശ്വാസഗതി സാധാരണനിലയിലാക്കിയത്. വൈകുന്നേരത്തോടുകൂടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറങ്ങി.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക