മലയാളത്തിലെ ഒന്നാം നമ്പർ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ഒരുപാട് നായിക കഥാപാത്രങ്ങൾക്കു ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണ്. ഇപ്പോഴിതാ അടൂരിന്റെ പ്രശസ്തമായ മതിലുകൾ എന്ന ചലച്ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
ശോഭനയുടെ ശബ്ദമാണെന്ന് കാരണത്താല്‍ ഒഴിവാകേണ്ടി വന്നുവെന്നാണ് ഭാഗ്യലക്ഷി പറയുന്നത്.
‘മതിലുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി വോയിസ് ടെസ്റ്റ് ചെയ്യാന്‍ പോയിരുന്നു. മതിലുകള്‍ക്കപ്പുറത്ത് അദൃശ്യയായി നില്ക്കുന്ന സ്ത്രീ കഥാപാത്രത്തിന് വേണ്ടിയായിരുന്നു ഡബ്ബിംഗ്, എന്നാല്‍ എന്റെ ശബ്ദം ടെസ്റ്റ് ചെയ്തു നോക്കിയപ്പോള്‍ അടൂര്‍ സാര്‍ ‘നോ’ എന്നാണ് പറഞ്ഞത്, കാരണം മതിലിനപ്പുറത്ത് നില്‍ക്കുന്നത് ശോഭനയാണോ എന്ന തോന്നല്‍ പ്രേക്ഷകന് ഉണ്ടാകും എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം, അതുകൊണ്ട് തന്നെ എനിക്ക് ആ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല.” ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക