എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റു പ്രസംഗം ആരംഭിക്കും. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്. കൂടാതെ റെയില്‍വേ ബജറ്റും യൂണിയന് ബജറ്റുമായി ചേര്‍ത്താണ് അവതരിപ്പിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ് സാധാരണയായി വോട്ട് ഓണ്‍ അക്കൗണ്ട് ആണ്. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദായ നികുതിയില്‍ ഇളവ്, നികുതി സ്ലാബിലെ ചില മാറ്റങ്ങള്‍ തുടങ്ങിയവയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങള്‍. വനിതാ ക്ഷേമ പദ്ധതികള്‍, യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക