സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളും നിർമ്മാതാവുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മ ലതാ രജനികാന്ത്. തെയ്നാംപേട്ട് പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 10,12 ദിവസങ്ങളിൽ പോയസ് ഗാർഡൻ എന്ന രജനികാന്തിന്റെ വസതിയിൽ വച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. യുവ നടന് വിശാഖന് വണങ്കാമുടിയാണ് സൗന്ദര്യയുടെ വരന്. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്.
സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന് രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക