നെറ്റ് സ്ലോ ആണെന്ന പരാതി പറയാത്ത ആരും ഉണ്ടാകില്ല. എത്ര സ്പീഡ് ഉണ്ടായാലും അത് പോര എന്ന തോന്നലായിരിക്കും നമുക്ക്. ഇപ്പോഴിതാ രാജ്യത്ത് ഇന്റെർനെറ്റിന് ഏറ്റവുമധികം വേഗത ലഭിക്കുന്നത് എപ്പോഴാണെന്ന കണക്കുകൾ പുറത്തു വിട്ടിരിക്കുകയാണ്.
ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനം രാജ്യത്തെ 20 പ്രമുഖ നഗരങ്ങളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ നടത്തിയ പഠനത്തില്‍ നിന്നും രാവിലെ നാലുമണിക്കും അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് ഇന്റര്‍നെറ്റിന് ഏറ്റവുമധിക വേഗത ലഭിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുകയാണ്.
16.8 എം ബി പെര് സെക്കന്റാണ് ഈ സമയത്ത് ലഭികുന്ന വേഗത. രാത്രി പത്തുമണിക്ക് ലഭിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ് പുലര്‍ച്ചെ ഇന്റര്‍നെറ്റിന്റെ വേഗത. രാജ്യത്ത് ദിവസേനയുള്ള ശരാശരി ഇന്റര്‍നെറ്റ് വേഗത 6.5 എം ബി പെര് സെക്കന്‍ഡ് ആണ്.
ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക